ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രങ്ങളും പുറത്ത്

single-img
22 September 2016

bahubali-2-leaked-shooting-photos-stills-gallery-1

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.ഈ സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്യുന്ന സമയത്തും അവസാനരംഗത്തെ യുദ്ധരംഗങ്ങളുടെ ചിത്രങ്ങള്‍ ലീക്കായിരുന്നു്. വളരെ രഹസ്യമായി ചിത്രീകരിക്കുന്ന
സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പ്രധാനചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ് നടന്നത്.

.രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഒക്ടോബറില്‍ മുഴുവന്‍ ഷൂട്ടിങും പൂര്‍ത്തിയാക്കാനാണ് രാജമൗലിയുടെ പദ്ധതി.
രഹസ്യമായി ചിത്രീകരിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രങ്ങള്‍ പോലും പുറത്തുവന്നിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ പോലും സെറ്റില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിബന്ധനയോടെയാണ് രാജമൗലി ചിത്രീകരണം തുടര്‍ന്നത്.പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി. അടുത്തവര്‍ഷം ഏപ്രീല്‍ 28 നാണ് ചിത്രം പുറത്തെത്തുന്നത്.