ജിയോയെ കടത്തിവെട്ടി ബിഎസ്എന്‍എല്‍; ബിഎസ്എന്‍എല്ലിൽ നിന്ന് കിടിലം ഓഫർ

single-img
22 September 2016

phpthumb_generated_thumbnail-1

ന്യൂഡല്‍ഹി : നെറ്റ്‌വര്‍ക്ക് ഓഫറുകള്‍ക്ക് പുറമെ ആജീവന്ത ഫ്രീ വോയ്‌സ് കോള്‍ ന്‌ല്കി കൊണ്ട് ബി.എസ.്എന്‍.എല്‍ വീണ്ടും രംഗത്തെത്തി. റിലയന്‍സ് ജിയോയെ വെല്ലുന്ന ഓഫറുകളുമായിട്ടാണ് ബി.എസ്.എന്‍.എല്‍ എത്തുന്നത്. ടെലികോം വ്യവസായത്തലേക്ക് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഈ മാസം മുതല്‍ ദേശീയ റോമിംഗ് സഹിതം ഫ്രീ വോയ്‌സ് കോളുകള്‍ നല്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ജിയോ ഇപ്പോള്‍ 4ജി നെറ്റ്‌വര്‍ക്ക് ഉള്ളവര്‍ക്ക് ജനുവരി വരെയാണ് ഫ്രീകോള്‍ ഓഫറുകള്‍ നല്‍കുന്നത്. എന്നാല്‍ 3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനം കൂടിയാണ് ബി.എസ്.എന്‍.എല്‍ മുന്നോട്ട് വയ്ക്കുക.
ജിയോയുടെ പ്രവര്‍ത്തനം ഞങ്ങള്‍ നിരീക്ഷിക്കുകയാണെന്നും. ഇതിന്റെ വെളിച്ചത്തില്‍ വരുന്ന ജനുവരിയോടെ ഫ്രീ വോയ്‌സ് കോള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.എസ.്എന്‍.എല്‍ ചെയര്‍മാന്‍ അനുപം ശ്രീവസ്തവ പറയുന്നു. ബി.എസ്.എന്‍.എല്ലിന് കൃത്യമായ വിപണി ഇടപെടല്‍ നടത്താന്‍ കഴിയുന്ന കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ സീറോ വോയ്‌സ് താരീഫ് ജനുവരി മുതല്‍ നടപ്പിലാക്കുവാനാണ് ബി.എസ.്എന്‍.എല്‍ തീരുമാനിച്ചത്. ജിയോയില്‍ അടിസ്ഥാന ഓഫര്‍ തുടങ്ങുന്നത് 149 രൂപയ്ക്കാണ് എന്നാല്‍ അതിലും കുറഞ്ഞ രൂപയ്ക്ക് ബി.എസ.്എന്‍.എല്‍ ഓഫര്‍ ലഭിക്കും. അതുപോലെ വീട്ടില്‍ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്താ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.