ഉറിയിൽ ഇന്ത്യൻ സൈന്യം അതിർത്തികടന്ന് 20 ഭീകരരെ വധിച്ചതായ സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ;ഇത്തരമൊരും സംഭവം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം

single-img
22 September 2016

soldiers-indian-army-attacks-terrorist_7d462d74-a5b8-11e5-8463-9460a1f5716aഉറിയിൽ ഇന്ത്യൻ സൈന്യം അതിർത്തികടന്ന് 20 ഭീകരരെ വധിച്ചതായ വാർത്തകൾ ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഉറിയിലെ സൈനിക കേന്ദ്രത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണു ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് 20 പാക് ഭീകരരെ കൊലപ്പെടുത്തിയതായും 200ഓളം ഭീകരരെ പരിക്കേൽപ്പിച്ചതായും പറഞ്ഞുള്ള വാട്സാപ്പ് സന്ദേശങ്ങൾ വൈറലായത്.സന്ദേശങ്ങൾ വൈറലായതിനു പിന്നാലെ ഇത് ചില ഓൺലൈൻ മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു

ദേശിയ-അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും ഇന്ത്യൻ സൈന്യം അതിർത്തികടന്ന് 20 ഭീകരരെ വധിച്ചതായ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നില്ല.അതേസമയം ഇത്തരമൊരു വാർത്ത നിഷേധിച്ച് സൈന്യം രംഗത്ത് വന്നത് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശ്വസനീയമല്ലാത്ത വാട്സാപ്പ് സന്ദേശങ്ങൾ വാർത്തയാക്കിയതിനെ പരിഹസിച്ച് ഇന്ത്യ ടുഡേ എഡിറ്റർ ശിവ് അരൂർ രംഗത്ത് വന്നിരുന്നു.

 

https://twitter.com/ShivAroor/status/778660712004456448