15 മിനിറ്റ് ടെലിവിഷന്‍ നോക്കിയാല്‍ തന്നെ കുട്ടികളുടെ സര്‍ഗാത്മകത നഷ്ടമാവുമെന്ന് പഠനം

single-img
22 September 2016

children-watching-televis-453273ലണ്ടന്‍; 15 മിനറ്റില്‍ കൂടുതല്‍ ടെലിവിഷന്‍ നോക്കിയാല്‍ കുട്ടികളുടെ സര്‍ഗാത്മകത നഷ്ടപ്പെടുമെന്നും വായനാശേഷി ഇല്ലാതാവുമെന്നും പഠനം പറയുന്നു.
യു കെ യിലെ സ്‌ററാഫോര്‍ഡെഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്ന് വയസ്സ് പ്രായമുളള അറുപത് കുട്ടികളുമായി നടത്തിയ ഗവേഷണത്തില്‍ ഇത് കുട്ടികളുടെ ആശയമൗലികത കുറയ്ക്കുന്നതായ് കണ്ടെത്തി.

പഠനം നടത്തിയ മനശാസ്ത്രം ലക്ചര്‍ ഡോ സാറാ ജോസഫ് പറഞ്ഞത്. ടെലിവിഷന്‍ കുട്ടികളുടെ സര്‍ഗാത്മകഴിവുകളെ ഇല്ലാതാക്കുന്നുണ്ട് അതോടൊപ്പം.ടെലിവിഷനില്‍ ഇഴഞ്ഞു നീങ്ങുന്ന പരമ്പരകള്‍ കുട്ടികള്‍ ദിനംപ്രതി കാണുകയും കളിക്കുന്ന ശീലം ഇല്ലാതെയും ചെയ്യുന്നു എന്നാണ്

ഈ അടുത്ത കാലം മുതലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്

കാലക്രമേണെ ഇത് കുട്ടികളുടെ നല്ല ചിന്തകളെ പ്രതികൂലമായി ബാധിക്കും എന്നും ഗവേഷണത്തില്‍ കണ്ടെത്തി
മാതാപിതാക്കളാണ് ഈ വിഷയം ശ്രദ്ധിക്കേണ്ടത്. ആദ്യകാലങ്ങളില്‍ ശ്രദ്ധിച്ചിരുന്നു ഇപ്പോള്‍ വളരെ കുറവാണ് എന്നും പഠനം പറയുന്നു