കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനും ഒരു കാരണമുണ്ട്.

single-img
22 September 2016

eating

കണ്ടുപിടുത്തങ്ങള്‍ വരുന്നതോടെ മനുഷ്യന്‍ തന്റെ ജീവിത രീതികളില്‍ വ്യത്യസ്തരായി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ശുചിത്വമുള്ള സൗകര്യങ്ങളില്‍ ജീവിക്കുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം അതിനാല്‍ തവികള്‍ കൊണ്ടും സ്പൂണുകള്‍ കൊണ്ടുും ഭക്ഷണം കഴിക്കുന്ന ശീലത്തിലേക്ക് അധികം പേരും എത്തിയിരിക്കുന്നു. എന്നാല്‍ കൈകള്‍ കൊണ്ടു കഴിക്കുന്നതിന്റെ ഗുണങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൈകള്‍ കൊണ്ടു കഴിക്കുന്നതാണ് നമ്മുടെ ശരീരത്തിന് ആരോഗ്യം നല്‍കുന്നത്.

 

സ്പൂണു കൊണ്ടു കഴിക്കുമ്പോള്‍ ഭക്ഷണം വായിലെത്തിയതിനു ശേഷമെ ചൂട് കൂടുതലുണ്ടെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയു. എന്നാല്‍ കെകളിലുടെ ഭക്ഷണം കഴിക്കുമ്പോള്‍ ചൂടു കുടിയ ഭക്ഷണങ്ങളാണെന്ന് മനസിലാക്കാന്‍ നമുക്ക് സാധിക്കും. ഇതിലുടെ നമ്മള്‍ കഴിക്കുന്നതെന്താണെന്ന് ശരീരത്തിനും തലച്ചോറിനും അറിവുണ്ടാവുകയും പോഷകങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഭക്ഷണം പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നു. പുറമെയുള്ള ബാക്ടീരകളില്‍ നിന്നും നമ്മളെ പരിരക്ഷിക്കുവാനും നമ്മുടെ ശരീരത്തിന് കഴിവുണ്ട്. അതിനാല്‍ കൈ കൊണ്ടു കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. അത് കൈകളിലെ പറ്റിപിടിച്ചിരിക്കുന്ന അണുക്കള്‍ ശരീരത്തില്‍ എത്താതിരിക്കുന്നതിന് സഹായിക്കുന്നു.