കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

single-img
22 September 2016

rapeകടയ്ക്കല്‍ : 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് വിജയകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇരയായ വൃദ്ധ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, പ്രകൃതിവിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിവ ഉള്‍പെടുന്ന . IPC 354,376 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പീഡനത്തിനുള്ള വകുപ്പ് ചേര്‍ത്തതിനാല്‍ ഇയാള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇയ്യാള്‍ക്കെതിരെ മുന്‍പും പീഡനശ്രമത്തിന് പരാതി ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവോണ ദിവസം ആണ് വൃദ്ദയുടെ വീട്ടില്‍ അതിക്രമിച്ചെത്തിയ വിജയകുമാര്‍ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞെങ്കിലും അക്രമി ഗൗനിച്ചില്ല. എതിര്‍ത്തപ്പോള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സംഭവത്തെ കുറിച്ച് ബന്ധുക്കളോട് പറഞ്ഞെങ്കിലും അവര്‍ വിവരം ഒളിച്ചു വയ്ക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് വൃദ്ധയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു സംഭവത്തില്‍ മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ സ്വമേധയാ കേസെടുത്തു.