ജനശതാബ്ദി കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വെച്ചു

single-img
22 September 2016

trains

കോഴിക്കോട്: വടകരയിൽ ട്രെയിന്‍ കടന്നു പോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ അക്രമികള്‍ സ്കൂട്ടർ വച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി കടന്നുപോകുന്ന സമയത്താണ് സ്‌കൂട്ടര്‍ വെച്ചത്. ട്രാക്കിലിരുന്ന സ്കൂട്ടർ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.സ്കൂട്ടര്‍ ട്രാക്കില്‍ നിന്നും തെറിച്ചു പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ചെറാട് സ്വദേശിയുടെതാണ് സ്കൂട്ടര്‍.
ഇതേ സമയം റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീട്ടിലെ ബൈക്കിനും തീവെച്ചു. സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നു സംശയിക്കുന്നു.