98 ലക്ഷം വില മതിക്കുന്ന ഓഡി കാറുമായ് കടന്നു കളഞ്ഞ ബോളിവുഡ് സ്റ്റണ്ട്മാനെ പോലീസ് പിടികൂടി

single-img
22 September 2016

car-theftമുംബൈ : 98 ലക്ഷം വില മതിക്കുന്ന ഓഡി കാറുമായ് കടന്നു കളഞ്ഞ ബോളിവുഡ് സ്റ്റണ്ട്മാനെ നാല് മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി.മുംബൈ നഗരത്തിലാണ് സ്റ്റാണ്ട് മാന്‍ വില്ലനായ് മാറിയ ഈ സംഭവം അരങ്ങേറുന്നത്. ബോളിവുഡിലെ പ്രശസ്തനായ സ്റ്റാണ്ട്മാന്‍ ഷംഷേര്‍ ഖാനിനെയാണ് കാര്‍ മോഷണത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സംവിധായകന്‍ രോഹിത് ഷെട്ടിയുടെ സിനിമകളില്‍ സ്റ്റാണ്ട്മാനായിരുന്ന ഇദേഹം ഷാരുഖ് ഖാന്‍ , അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുമായ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡില്‍ അറിയപെടുന്ന ഒരു സ്റ്റണ്ട് റിയാലിറ്റി ഷോയും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും താമസിക്കുന്ന വൈന്‍ ഗംഗ എന്ന കെട്ടിടത്തില്‍ നിന്നും ആഭാ ബഫ്ന എന്ന സ്ത്രീയുടെ 98 ലക്ഷം വില മതിക്കുന്ന ഓഡി എ8 കാറാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. മോഷണം പോയതറിഞ്ഞ ബഫ്ന ഉടന്‍ വോര്‍ലി പോലീസ് സ്റ്റേഷനില്‍ വിളിച്ചു പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ അതിനു മുന്നേ തന്നെ മോഷണ വിവരം കുര്‍ള പോലീസ് അറിഞ്ഞിരുന്നു. കാറുമായി കടന്നു കളഞ്ഞ ഷംഷേറിനെ രാത്രി ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ്‌ പോലീസ് ഇന്‍സ്പെക്ടര്‍ ശിവാജി ഭാടെയാണ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണകുറ്റം സമ്മതിച്ചിട്ടുണ്ട്.മോഷണത്തില്‍ ഷംഷേറി നോടോപ്പം ഉണ്ടായിരുന്ന കാര്‍ ഇടപാടുകാരനായ അഭയ് പട്ടേല്‍(42) വീട്ടുജോലികാരാനായ വിജയ്‌ വര്‍മ (35)എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.