കാട് കാണണോ…പ്രകൃതിയുടെ സൗന്ദര്യമറിയണോ…വരൂ…ഇവിടേക്ക്.. മേഘങ്ങള്‍ ഭൂമിയെ ചുംബിക്കുന്ന പര്‍വത നിരയിലേക്ക്…പൈതല്‍ മലയിലേക്ക്…

single-img
21 September 2016

ഭൂമിയിലെ എല്ലാ സൗന്ദര്യത്തിന്റെയും സമന്വയം..കല്ലുകള്‍ പോലും കഥ പറയുന്ന വഴികള്‍…അനന്തതയുടെ ആകാശത്ത് നിശബ്ദതയുടെ വെണ്‍മേഘങ്ങള്‍,കുടക് മലനിരകള്‍ കുണുങ്ങിച്ചിരിക്കുന്ന പൈതല്‍മല…

നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന അനുഭവമാണ് പൈതല്‍മല സമ്മാനിച്ചത്.കശുമാവിന്‍തോട്ടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ച് വേണം ഇവിടെയെത്താന്‍..പച്ചപ്പില്‍ തീര്‍ത്ത കൊട്ടാരങ്ങള്‍…പുല്‍മേടുകളില്‍ നൃത്തം ചെയ്യുന്ന പക്ഷികള്‍….വാക്കുകളാല്‍ പൈതല്‍മലയെ വര്‍ണിക്കാനാവില്ല.ഇത്രമേല്‍ സുന്ദരിയാണോ പ്രകൃതി എന്ന് ആരും ചിന്തിച്ച് പോകും…രാവിലെയാണ് ഞങ്ങള്‍ മല കയറാന്‍ തുടങ്ങിയത്..മഞ്ഞ് മനസ്സിനെ തണുപ്പിച്ച് തുടങ്ങിയിട്ടേ ഉള്ളൂ…കാട്ടുനുള്ളിലെ ഏടുവഴികളിലൂടെയുള്ള യാത്ര പുതിയ അനുഭവമായിരുന്നു സമ്മാനിച്ചത്..
ഇടയ്‌ക്കെപ്പഴേ കാലുകള്‍ തളര്‍ന്നപ്പോള്‍…ദൂരെ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്ന് പൈതല്‍മല ഞങ്ങള്‍ക്ക് ആവേശമായിരുന്നു…ചെങ്കുത്തായ കയറ്റങ്ങളും വള്ളിച്ചെടികളും വന്‍മരങ്ങളും താണ്ടി പൈതല്‍മലയിലെത്തിയപ്പോള്‍…കണ്ട കാഴ്ചകളെ വെറും വാക്കുകളായി മാത്രം വര്‍ണിക്കാനാവില്ല…അത്രമേല്‍ സുന്ദരിയായിരുന്നു പൈതല്‍ മല.
സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിച്ച് തുടങ്ങിയതേ ഉള്ളൂ…മഞ്ഞുകണങ്ങള്‍ നൃത്തം ചെയ്യുന്ന താഴ്‌വാരം.കാലം കവിതയെഴുതിയ പൈതല്‍മലയിലേക്ക ്ഒരിക്കല്‍ കൂടി തിരിച്ച് ് വരുമെന്നു മനസ്സില്‍ മന്ത്രിച്ചുകൊണ്ടാണ് മല തിരിച്ചിറങ്ങിത്…

കണ്ണൂര്‍ജില്ലയിലാണ് പൈതല്‍മല സ്ഥിതി ചെയ്യുന്നത്..സമുന്ദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലായി.. 4124 ഏക്കര്‍ പ്രദേശത്ത് പൈതല്‍മല പരന്നുകിടക്കുന്നു..കോരള കര്‍ണ്ണാടക അതിര്‍ത്തിയിലായി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോ മീറ്റര്‍ കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്.പൈതല്‍ മലയ്ക്ക് 2 കിലോ മീറ്റര്‍ വടക്കാണ് കുടക് വനങ്ങള്‍.
തളിപ്പറമ്പില്‍ നിന്ന് 44 കിലോ മീറ്റര്‍ അകലെയാണ് പൈതല്‍മല.പൊട്ടന്‍പഌവ് എന്ന സ്ഥലം വരെ ബസ്സ് കിട്ടും.