കൊല്ലം കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതൻ അറസ്റ്റിൽ;അറസ്റ്റിലായത് അയൽവാസി

single-img
21 September 2016

കൊല്ലം കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ.അയല്‍വാസിയായ ബാബു എന്ന് വിളിപ്പേരുള്ള വിജയകുമാറാണു അറസ്റ്റിലായത്.ഇയാൾക്കെതിരേ വൃദ്ധ മൊഴി നൽകിയിരുന്നു.അഞ്ചു ദിവസം മുമ്പാണ് കടയ്ക്കല്‍ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇരുപത് വര്‍ഷമായി വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. മക്കള്‍ ഇല്ല.

പീഡനത്തിനിരയായ വൃദ്ധയെ വൈദ്യപരിശോധനയ്ക്ക് വിധേയ ആക്കുകയാണു.അതേസമയം വൃദ്ധയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇ-വാർത്തയോട് പറഞ്ഞു.

പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം എസ്പിയോട് സംഭവം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.