ഇന്റര്‍നെറ്റിന്റെ ഉപയോഗം മാനസികപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് പഠനം

single-img
21 September 2016

 

ഇന്റര്‍നെറ്റിന്റെ ഉപയോഗം മാനസികപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് പഠനം. കാനഡ എം.സി മാസ്റ്റര്‍ യൂണിവേര്‍സിറ്റി. അടുത്തിടെ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം.

രണ്ട് ഘടകങ്ങളിലുടെയാണ് ഗവേഷകര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷണം നടത്തിയത്. ഒന്ന്.. 1998 ല്‍ മുന്‍പ് നിര്‍മ്മിച്ച ഇന്റര്‍നെറ്റ് അഡീക്ഷന്‍ ടെസ്റ്റ്(IAT) മറ്റൊന്ന് സ്മാര്‍ട്ട് ഫോണില്‍ വ്യാപകമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രീതിയുമാണ്.
മുതിര്‍ന്ന ഗവേഷകന്‍ മൈക്കിള്‍ വാന്‍ അമേറിഞ്ചന്‍ പറയുന്നത് കഴിഞ്ഞ 18 വര്‍ഷങ്ങള്‍കൊണ്ട് ഇന്റര്‍നെറ്റിന്റെ ഉപയോഗം പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. ഇന്ന് കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന മേഖല ഓണ്‍ലൈനും മീഡിയയുടെ തുടര്‍ച്ചയായ സോഷ്യല്‍ മീഡിയമെക്കെയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം സംശയകരാമായ പുതിയ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഐ.എ.ടി എടുത്ത് കാണിക്കുന്നത്. മാത്രമല്ല ആളുകള്‍ ഏതു ആവശ്യത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.

ഗവേഷകരുടെ പഠനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 254 കുട്ടികള്‍ക്ക് മാനസ്സികാരോഗ്യത്തിന്റെ കാര്യത്തില്‍ പരസ്പരം ബന്ധമുള്ളതായി തെളിഞ്ഞു. ഐ എ ടിയുടെ റിസള്‍ട്ടാനുസരിച്ചിട്ട് 33 കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമപെട്ടതായിരുന്നു.

ഗവേഷകര്‍ കുട്ടികളിലെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നടത്തിയ പഠനം പ്രധാനമായും വിഷാദരോഗവും, ചിന്തയില്‍ മുഴുകിയിരുക്കുക, അമിതാവേശം,ശ്രദ്ധയില്ലായ്മ തുടങ്ങിയവയാണ്. ഈ നിരീക്ഷണങ്ങള്‍ ചൂണ്ടികാണിക്കുന്നത് ഇന്റെര്‍നെറ്റിന് അടിമപ്പെട്ടതിന്റെ വ്യാപ്തിയാണ്. ഇതിനെ മെഡിക്കല്‍ പ്രവര്‍ത്തനങ്ങളിലുടെ നോക്കുമ്പോള്‍ കുരുക്കുളാവാം. ഇതിനെ കുറിച്ച് നമുക്ക് വേണ്ടത് കുടുതല്‍ അറിയുക എന്നതാണ്. ഈ കണ്ടെത്തല്‍ വൈനയിലെ 29ാമത് യൂറോപ്യന്‍ കോളേജ് ന്യൂറോ സൈകോ ഫാര്‍മോളജി സമ്മേളനത്തില്‍ വെച്ച് അവതരിപ്പിക്കും