പ്രണയം തകർന്നതിൽ കാമുകന്റെ പ്രതികാരം;യുവതിയെ വെടിയുണ്ടയില്‍ നിന്നും രക്ഷിച്ചത് കഴുത്തിലെ ലോക്കറ്റ്

single-img
21 September 2016

1394635-tv_armourer_firing_pistolഗുഡ്ഗാവ്: കാമുകന്റെ വെടിയുണ്ടയില്‍ നിന്നും യുവതിയെ രക്ഷിച്ചത് കഴുത്തില്‍ ധരിച്ച ലോക്കറ്റ്. പ്രണയം പിരിഞ്ഞതില്‍ കാമുകിയോട് വൈരാഗ്യം തീര്‍ക്കാനായിരുന്നു കാമുകിയെ വധിക്കാന്‍ പ്ലാന്‍ ചെയ്തത്.

സ്റ്റാര്‍ ഡെപ്യൂട്ടി മാനേജരായ 27 കാരിയും അശോക് കുമാറും(32) ജൂലൈ മാസത്തിലാണ് ബന്ധം പിരിഞ്ഞത്. മാസങ്ങളായി കൊല്‍ക്കത്തയില്‍ ഇവര്‍ ഒന്നിച്ചായിരുന്നു താമസം.
ജൂലൈ മാസത്തില്‍ വേര്‍പ്പിരിഞ്ഞ കാമുകിയോട് പ്രതികാരം വീട്ടാനായിരുന്നു അശോക് കുമാര്‍ കാമുകിയെ വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടത്.

 

കൊലപാതകം ലക്ഷ്യം വെച്ച് തന്റെ കയ്യില്‍ തോക്കും സൂക്ഷിച്ചിരുന്നു
ഒരിക്കല്‍ കൂടി കാണണം എന്നാവശ്യപ്പെട്ട് വിളിച്ച് വരുത്തിയിട്ട് നെഞ്ചിലേക്ക് വെടിവെയ്ക്കുകയായിരുന്നു. വെടിവെച്ചതിന് ശേഷം സ്വയം ആത്മഹത്യ ചെയ്യാനും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.ലോക്കറ്റാണ് യുവതിയെ രക്ഷിച്ചത്.കഴുത്തില്‍ ധരിച്ചിരുന്ന ലോക്കറ്റില്‍ ബുള്ളറ്റ് തെറിച്ചു പോയി. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏര്‍പ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന് ഇയാള്‍ക്ക് നേരെ കേസ് എടുത്തിട്ടുണ്ട്.