സഞ്ചാര പ്രിയന്‍മാര്‍ക്ക് ലോകം ചുറ്റാന്‍ ഇതാ 35 ലക്ഷം രൂപ!!

single-img
21 September 2016

adventure-traveller

നിങ്ങള്‍ ഒരു സഞ്ചാര പ്രിയനാണോ? എന്നാല്‍ നിങ്ങള്‍ക്ക് ഒരു സുവര്‍ണ്ണാവസരം വന്നിരിക്കുന്നു. 35 ലക്ഷം രൂപയാണ് ഉത്തര്‍ പ്രദേശ് ടുറിസം വകുപ്പും സ്കള്‍പ്ടിംഗ് ഇന്‍ ടൈമും (SIT) ചേര്‍ന്ന് തരുന്നത്.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം നിങ്ങളുടെ എല്ലാ മികച്ച യാത്രാ ഫോട്ടോഗ്രാഫുകള്‍ അയയ്ക്കുക അത്ര മാത്രം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക 35 ലക്ഷം രൂപയും അവധികാല യാത്രയും.

ഉത്തര്‍ പ്രദേശ് ടുറിസം വകുപ്പിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കള്‍പ്ടിംഗ് ഇന്‍ ടൈമും (SIT) ഉത്തര്‍ പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ഈ പദ്ധതി കൊണ്ട്വന്നത്.

എൻട്രികൾ ആറു വ്യത്യസ്ത വിഭാഗങ്ങളില്‍ ആണ് അയക്കേണ്ടത്. ഡെയ്ലി ലൈഫ് , സംസ്കാരം & ഹെറിറ്റേജ് , പ്രകൃതിയും പരിസ്ഥിതി പിന്നെ ജനറൽ ന്യൂസും സ്പോര്‍ട്സും.

നിങ്ങള്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എങ്കില്‍ ഇമെയിലുകൾ വഴി നിങ്ങളുടെ എൻട്രികളിൽ അയയ്ക്കുക എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 20, 2016 വരെയാണ്.

വിശദ വിവരങ്ങള്‍ക്ക് സ്കള്‍പ്ടിംഗ് ഇന്‍ ടൈം (SIT) വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക. www.sculptingintime.in/photocontest

 

mos_092116121440