നിങ്ങള്‍ ഒരു സ്ത്രീ ആണോ? ജോലി ചെയ്യാന്‍ ഡല്‍ഹി നിങ്ങള്‍ക്ക് പറ്റില്ല സിക്കീമിലെക്ക് പോകൂ

single-img
21 September 2016

_7fafe82e-7fc5-11e6-a0d9-e435f3f63e15ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലം ഡെല്‍ഹിയാണെന്ന് പഠന റിപ്പോര്‍ട്ട്.അമേരിക്ക ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും നതാന്‍ അസോസിയേറ്റ്‌സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഒന്നാം സ്ഥാനത്തെത്തിയ സിക്കിമിന് 40 പോയന്റ് ലഭിച്ചപ്പോള്‍ ഡല്‍ഹിക്ക് 8.5 പോയന്റാണ് ലഭിച്ചത്. പട്ടികയില്‍ ഏഴാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്.

പ്രധാനമായും പഠനത്തിനു വിധേയമാക്കിയത് ഈ ഘടകങ്ങലാണ് ഫാക്ടറി, ഐ ടി, റീടെയില്‍ മേഖലകളിലെ സ്ത്രീകളുടെ ജോലിസമയവും അതുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങളും, വനിതാജോലിക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രതികരണം, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വനിതാ സംരഭകര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവയാണ് അവ.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പോയിന്റ്‌ നിലയില്‍ തെലങ്കാന(28.5), പുതുച്ചേരി(25.6), കര്‍ണാടക (24.7), ഹിമാചല്‍ പ്രദേശ്(24.2) എന്നീ സംസ്ഥാനങ്ങളാണ് സിക്കിമിനു പിറകില്‍.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്കു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളാണ് സിക്കിം, കര്‍ണാടക തമിഴ്നാട് എന്നിവ. തൊഴിലിടങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിന ശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കീമിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. പട്ടികയില്‍ ഏഴാം സ്ഥാനമാണ് കേരളത്തിനുള്ളത്.

വനിതാ സംരംഭകര്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം നല്‍കാത്തതും ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയുന്നതിലെ വിലക്കുമാണ് ഡെല്‍ഹിയെ പട്ടികയില്‍ പിന്നിലാക്കിയത്.