ഞങ്ങളുടെ പ്രേമം ഇങ്ങനെയല്ലെന്ന് മലയാളികള്‍. തെലുങ്കു ‘ പ്രേമ ‘ ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

single-img
21 September 2016

 

ഹൈദാരബാദ്: മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലര്‍ കണ്ട മലയാളികള്‍ പറയുന്നത്,തെലുങ്കിലെത്തിയപ്പോള്‍ പ്രേമത്തിന്റെ നിലവാരം വളരെ കുറഞ്ഞെന്നാണ്. കമന്റ് ബോക്‌സ് ഒഫാക്കിയിടുന്നത് നല്ലാതാണെന്നും ഇല്ലെങ്കില്‍ പിള്ളേര്‍ വന്ന് പൊങ്കാല ഇടും എന്നിങ്ങനെയെക്കെയാണ് ട്രെയിലറിന് മലയാളികളുടെ കമന്റുകള്‍.

 

 

നാഗചൈതന്യയാണ് തെലുങ്കിലെ ജോര്‍ജ്ജ്. മലയാളം പ്രേമത്തില്‍ അഭിനയിച്ച അനുപമ പരമേശ്വരന്‍, മഡോണ സെബാസ്‌റ്‌റിന്‍ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട മലരായി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്.

 

ചിത്രത്തിലെ ഗാനങ്ങളുടെ പതിപ്പ് ജുക്ക് ബോക്‌സ് ഇന്ന് പുറത്തിറക്കി. ഗോപീ സുന്ദറും രാജേഷ് മുരുഗേഷും ചേര്‍ന്ന് ഏഴ് ഗാനങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.