കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ട്രെയിനുകൾ റദ്ദാക്കി

single-img
20 September 2016

image-7

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. ഒന്‍പത് ബോഗികളാണ് പാളം തെറ്റിയത്.തിരുനെല്‍വേലിയില്‍ നിന്നും യൂറിയയുമായി പോയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.ദീര്‍ഘദൂര സര്‍വീസുകളെല്ലാം വൈകിയാണ് ഓടുന്നത്. അടുത്തിടെ കേരളത്തിലുണ്ടായ രണ്ടാമത്തെ ട്രെയിന്‍ പാളം തെറ്റിയുള്ള അപകടമാണിത്.

അപകടത്തെ തുടര്‍ന്ന് 10 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
കൊല്ലം ആലപ്പുഴ–പാസഞ്ചർ (56300), ആലപ്പുഴ–എറണാകുളം പാസഞ്ചർ (56302), എറണാകുളം–ആലപ്പുഴ പാസഞ്ചർ (56303), ആലപ്പുഴ–കൊല്ലം (56301), കൊല്ലം–എറണാകുളം (56392), എറണാകുളം–കായംകുളം പാസഞ്ചർ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം (66300) എറണാകുളം–കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കി ആലപ്പുഴ വഴിയുള്ള എറണാകുളം–കൊല്ലം (66302) കൊല്ലം–എറണാകുളം (66303) എന്നീ തീവണ്ടികളും റദ്ദാക്കി. മൂന്നു ട്രെയിനുകൾ ഭാഗീകമായി സർവീസ് നിർത്തിവച്ചു. കൊല്ലം–കോട്ടയം പാസഞ്ചർ (56305) എറണാകുളം–കൊല്ലം (66307) കൊല്ലം–എറണാകുളം (66308) എന്നീ തീവണ്ടികളാണ് ഭാഗീകമായി നിർത്തി വച്ചത്.