ഡല്‍ഹിയില്‍ പട്ടാപ്പകൽ യുവതിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി; 30 തവണ കുത്തി പരിക്കേല്‍പ്പിച്ചിട്ടും കണ്ടുനിന്നവര്‍ പ്രതികരിച്ചില്ല

single-img
20 September 2016

stalker-stabs-woman_650x400_61474355903ഡല്‍ഹി: റോഡ്‌ അരികിലൂടെ നടന്നു പോയ യുവതിയെ ബൈക്കില്‍ കടന്നു വന്ന അക്രമി 30 തവന്ന മൃഗീയമായി കുത്തി കൊലപെടുത്തുകയും പരിസരത്തുള്ളവര്‍ കണ്ടുനില്‍ക്കുകയും മാത്രം ചെയ്യുന്ന സി.സി.ടി.വി ദൃശ്യം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

കൊല്ലപെട്ട യുവതിക്ക് 21 വയസുണ്ട്, സ്കൂള്‍ ടീച്ചര്‍ ആണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

യുവതിയെ കൊലപ്പെടുത്തിയ സുരേന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുണയുടെ കുടുംബാംഗങ്ങള്‍ അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് സുരേന്ദര്‍ സിംഗ് കരുണയെ ശല്യം ചെയ്യുന്നു എന്ന പരാതി പോലീസിന് നല്‍കിയിരുന്നു.
എന്നാല്‍ പരാതി പോലീസ് വകവച്ചില്ല എന്നും ഒത്തുതീര്‍പ്പാകി വിട്ടു എന്നും ആരോപണം ഉണ്ട്.

24 മണിക്കൂറിനകത്ത് ഡല്‍ഹിയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സ്ത്രീ ആണ് കരുണ. കഴിഞ്ഞ തിങ്കളാഴ്ച 32 വയസുള്ള യുവതിയെ കാമുകന്‍ കുത്തി കൊലപ്പെടുത്തിയിരുന്നു.