കേരള സർവകലാശാല എം.ഫിൽ പ്രവേശനം: പ്രവേശന പരിക്ഷ എഴുതി റാങ്ക് നേടിയ വിദ്യര്‍ത്ഥികള്‍ക്ക് സീറ്റ്‌ ഇല്ല, വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

kerala_varsity_1435146fതിരുവനന്തപുരം : കേരള സര്‍വകലാശാല എം.ഫില്‍ പ്രവേശനത്തിനുള്ള ഒരു കൂട്ടം വിദ്യര്‍ത്ഥികളോട് വിവേചന നിലപാട് സ്വീകരിക്കുന്നു. പ്രവേശന പരിക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥികളോടാണ് സര്‍വകലാശാലയുടെ അവഗണന.

സർവകലാശാല പഠനവകുപ്പുകളിലേക്കും (കാര്യവട്ടം കാമ്പസ്) യൂണിവേഴ്സിറ്റി കോളേജിലേക്കും 2016 – 17 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ സർവകലാശാല നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു . നോട്ടിഫിക്കേഷൻ പ്രകാരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഏപ്രിലിന് മുമ്പായി ഓൺലൈൻ ആപ്ലിക്കേഷൻ അയച്ചു. ജനറൽ വിഭാഗം വിദ്യാർത്ഥികൾ 520 രൂപയും SC/ST വിദ്യാർത്ഥികൾ 270 രൂപയുമാണ് ഫീസടച്ചത്. തുടർന്ന് ഏപ്രില്‍ അവസാന ആഴ്ച്ച കാര്യവട്ടം കാമ്പസില്‍ പ്രവേശന പരീക്ഷയും നടത്തി.

2016 ജൂലൈലെ യു.ജി.സി റെഗുലെഷന്‍ നടപിലാക്കിയതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇല്ലാത്ത ഇവിടങ്ങളിലെ പ്രവേശനം പ്രതിസന്ധിയിലാണ് ഇവരെ മാത്രം മാറ്റി നിര്‍ത്തി പ്രവേശനത്തിനോരുങ്ങുകയാണ് സര്‍വകലാശാല

ഇന്ന് മുതല്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള ഇന്റർവ്യൂ നടക്കുകയാണ്. അതിന് ശേഷം അഡ്മിഷനും ആരംഭിക്കും. യു.ജി.സി 2016 റഗുലേഷൻ ജൂലൈ മുതൽ വൈസ് ചാൻസിലർ എകപക്ഷീയമായി നടപ്പിലാക്കിയതുകാരണം അഡ്മിഷൻ കാത്തിരിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളുടെ എം.ഫിൽ പ്രവേശനത്തെ ഇത് ദോഷകരമായി ബാധിക്കും.

പ്രവേശന പരിക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ബാക്കിയുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ പ്രവേശനം ഇപ്പോള്‍ അവതാളത്തിലാണ്

യു.ജി.സി. റഗുലേഷൻ അനുസരിച്ച് സർവ്വീസിലുള്ള പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികയിലുള്ള അധ്യാപകർ യഥാക്രമം 3, 2, 1 വിദ്യാർത്ഥികളെയാണ് ഗൈഡ് ചെയ്യേണ്ടത്. അങ്ങനെ വരുമ്പോൾ ഫീസ് അടച്ച് പരീക്ഷ എഴുതി എം.ഫിൽ പഠനത്തിനായി കാത്തിരിക്കുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കാതെ പോകും . മുൻ വർഷങ്ങളിലേതിനെക്കാൾ സീറ്റുകൾ നേർപകുതിയിൽ താഴെയായി കുറഞ്ഞു.

നോട്ടിഫിക്കേഷൻ വരുമ്പോഴും പ്രവേശന പരീക്ഷ എഴുതിയപ്പോഴും 2009 റഗുലേഷൻ പ്രകാരമാണ്. അഡ്മിഷൻ മാതമാണ് 2016 റഗുലേഷനിൽ വരുന്നത്. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥികളെ മുൻ വർഷങ്ങളിലെപ്പോലെ തന്നെ 2009 റഗുലേഷൻ പ്രകാരം അഡ്മിഷൻ നടത്താന്‍ സര്‍വകലാശാലയ്ക്ക് കഴിയും എന്നാല്‍ വൈസ് ചാൻസിലർ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ഇത് കാരണം Performing & Visual Arts, Actuarial Science എന്നിവിടങ്ങളിൽ ഒരു വിദ്യാർത്ഥിക്കു പോലും അഡ്മിഷൻ ലഭിക്കാന്‍ സാധ്യതയില്ല . സർവകലാശാല നോട്ടിഫിക്കേഷൻ പ്രകാരം പരിക്ഷ എഴുതിയ ഈ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കാനുള്ള ബാധ്യത സർവകലാശാലയ്ക്കുണ്ട് എന്നാണു വിദ്യര്‍ത്ഥികള്‍ ആവശ്യപെടുന്നത്