സ്വന്തം ഭാര്യ മറ്റ് ഏഴ് പേരെ വിവാഹം ചെയ്തതായി ആരോപിച്ച് പുരുഷ പീഡനത്തിന് പരാതിയുമായി യുവാവ് പോലീസില്‍

single-img
20 September 2016

indian_wedding_delhi
ബംഗാളുര്‍ : ഭാര്യക്കെതിരെ വഞ്ചന കുറ്റത്തിന് കേസുമായ്‌ യുവാവ്. ഭാര്യയ്ക്ക് തന്നെ കൂടാതെ ഏഴു ഭര്‍ത്താക്കന്‍മാരുണ്ടെന്ന പരാതിയില്‍ പറയുന്നത്. ബംഗാളുര്‍ സ്വദേശിയായ യസ്മിന്‍ ബാനുവിനെതിരെയാണ് പരാതിയുമായ് ഭര്‍ത്താവ് ഇമ്രാന്‍ പോലീസിനെ സമീപിച്ചത്.

38കാരിയായ യസ്മിന്‍ പരപുരുഷ ബന്ധം പതിവാകിയിരിക്കുകയാനെന്നാണ് പരാതിയില്‍ പറയുന്നത്.വിവാഹം കഴിച്ച് യാസ്മിന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ചില സമയങ്ങളില്‍ ഭാര്യ തന്നെ കാര്യമൊന്നുമില്ലാതെ ഉപദ്രവിക്കാറുണ്ടെന്നും വഞ്ചനാകുറ്റത്തിന് കേസ് എടുക്കണമെന്നും ഇമ്രാന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതിനു പുറമേ യാസ്മിന്റെ ഭര്‍ത്താവ് എന്ന് അവകാശപെടുന്ന ഷോയിബ് , അഫ്സല്‍ എന്നീ രണ്ടുപേര്‍ കൂടി യസ്മിനെതിരെ വഞ്ചന കുറ്റത്തിന് കേസുമായ് പോലീസിനെ സമീപിച്ചിട്ടുണ്ട്. ആരോപണം കൂടിയതോടെ പരാതികള്‍ സ്വീകരിച്ച പോലീസ് യാസ്മിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.