സുഖനിദ്രയ്ക്കായ് ഈ എളുപ്പ വഴികള്‍

single-img
20 September 2016

man-sleeping-and-snoring-overhead-view

  • യന്ത്രോപകരണങ്ങള്‍ നിര്‍ബന്ധമായും ഓഫാക്കുക..

രാവിലെ വൈകി എഴുനേല്‍ക്കുന്നതിനു പ്രധാന കാരണം രാത്രി ഒരുപാട് സമയം മൊബൈല്‍ഫോണ്‍,കമ്പ്യൂട്ടര്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നത് കൊണ്ടാണ്.ഉറങ്ങുന്ന സമയങ്ങളില്‍ എല്ലാ വര്‍ക്കും ഉപേക്ഷിച്ച് ശാന്തമാവുക.അല്ലാത്ത് പക്ഷം അത് മനോഹരമായ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

  • കൃത്യമായ സമയം ഉണ്ടാക്കുക…

നല്ല ഉറക്കം ലഭിക്കാന്‍ ഉണരാനും ഉറങ്ങാനും കൃത്യമായ സമയം നിശ്ചയിക്കുക.സമയക്രമീകരണത്തിലെ പാളിച്ചകള്‍ ഉറക്കത്തെ ബാധിക്കും.ഇടക്ക്് ആവശ്യാനുസരണം ഇതില്‍ മാറ്റം വരുത്താം.ഈ പ്രവര്‍ത്തി ദിനചര്യയാക്കിയാല്‍ ശാന്തമായ ഉറക്കം നിങ്ങളെ തേടിയെത്തും.

  • കിടപ്പുമുറികള്‍ ഭംഗിയാക്കുക

സ്വന്തം ഇഷ്ടത്തിനു അനുയോജ്യമായ തരത്തില്‍ കിടപ്പുമുറികള്‍ സജ്ജീകരിക്കുക.നിശബ്ദതയാണ് ന്ല്ല ഉറക്കത്തിനുള്ള വഴികാട്ടി.അത് കൊണ്ട്് അത്തരത്തിലുള്ള കിടപ്പുമുറികളായിരിക്കും അനുയോജ്യം.

  • ആശ്വാസജനകമായ മെത്തയും തലയിണയും ഉപയോഗിക്കുക

മെത്തകള്‍ക്ക്്് ഉപയോഗിക്കുന്ന ഷീറ്റുകള്‍ നിങ്ങളുടെ ഇഷ്ടത്തിന് സജ്ജീകരിക്കുക പൂക്കള്‍ നിറഞ്ഞ ലളിതമായ വിരികളാണെങ്കില്‍ നമുക്ക്്് പൂന്തോട്ടത്തിനു മധ്യത്തില്‍ നില്‍ക്കുന്നതുപോലെ അനുഭവപ്പെടും.അത് നല്ല ഉറക്കം ലഭിക്കാനുള്ള കാരണമാവുകയും ചെയ്യും