മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി;മുഖ്യമന്ത്രി പിണറായി വിജയനുമായി സൗമ്യയുടെ അമ്മ കൂടിക്കാഴ്ച നടത്തി

single-img
20 September 2016

soumya-rape-and-murder-mother_650x400_41473926876

തിരുവനന്തപുരം : ബലാല്‍സംഘത്തിനു ഇരയായ് കൊല്ലപ്പെട്ട സൗമ്യയ്ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുമെന്നു വാഗ്ദാനം നല്കിയതായ് സൗമ്യയുടെ അമ്മ സുമതി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുമതി.

ജനകീയ സര്‍ക്കാരില്‍ വിസ്വസമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതതായും സുമതി പറഞ്ഞു. എന്നാല്‍ സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതെങ്ങനെ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല.
വധഭീഷണി സംബന്ധിച്ച ചോദ്യത്തിനും സുമതി മറുപടി പറഞ്ഞില്ല. ഫോണിലൂടെ വധഭീഷണി ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെന്നും ഇനി മുന്നോട്ടുള്ള കാര്യങ്ങളെപ്പറ്റി മാത്രം സംസാരിക്കാമെന്ന് അവര്‍ പറഞ്ഞു.

നിയമമന്ത്രി എ.കെ ബാലനുമായും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുമായും സുമതി കൂടിക്കാഴ്ച നടത്തി.