ശക്‌തികുളങ്ങര അമോണിയം പ്ലാന്റിൽ ചോർച്ച; വിഷവാതകം ശ്വസിച്ച നാലു ജീവനക്കാരെ ആശുപത്രിയിൽ

single-img
19 September 2016

2962_2004_ammonium-sulphate-compaction-plant_high-res-1-640x426കൊല്ലം: ശക്തികുളങ്ങര കപ്പിത്താന്‍സ് നഗറിന് സമീപമുള്ള അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ചോര്‍ച്ച ഉണ്ടായത്.

പ്ലാന്റിന് സമീപം ഉണ്ടായിരുന്ന ആറ് ജീവനക്കാരില്‍ നാല് പേരെ വിഷവാതകം ശ്വസിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. പാന്റിന് സമീപത്തു കൂടിയുള്ള ഗതാഗതം താത്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.