ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് മാണിയെ ചോദ്യം ചെയ്തു

single-img
19 September 2016

k_m_mani_budget_2014
കോട്ടയം: നികുതി ഇളവുനല്‍കുന്നതിന് ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്തെ ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് മാണിയെ ചോദ്യം ചെയ്തത്. കോട്ടയം വിജലൻസ് ഡിവൈ.എസ്.പി അശോക് കുമാറിെൻറ നേതൃത്വത്തൽ മൂന്ന് മണിക്കൂറോളം മാണിയെ ചോദ്യം ചെയ്തു.

സെപ്റ്റംബർ 13 ന് നാട്ടകം ഗസ്റ്റ്ഹൗസിൽ വിളിച്ചുവരുത്തിയാണ് വിജിലൻസ് മാണിയുടെ മൊഴിയെടുത്തത്. നികുതയിളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ബാറ്ററി നിര്‍മാണ യൂനിറ്റ് ഉടമ ബെന്നി എബ്രഹാമാണ് രണ്ടാം പ്രതി.

ഇളവ് നൽകിയതിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടം വന്നിട്ടില്ലെന്ന് മാണി മൊഴി നൽകി. നികുതി വകുപ്പ് സെക്രട്ടറിയുടെയും വാണിജ്യ നികുതി കമീഷണറുടെയും ശിപാർപശ പ്രകാരമാണ് ഇളവ് നൽകിയത്. വാറ്റ് നികുതി ഏർപ്പെടുത്തിയപ്പോൾ വന്ന പിശക് തിരുത്തുക മാത്രമാണ് ചെയ്തതെന്നും മാണി മൊഴി നൽകി.

വിജിലന്‍സിനുമുന്നില്‍ ഹാജരായ മാണി ആരോപണങ്ങള്‍ നിഷേധിച്ചു. നികുതി വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും മാണി പറഞ്ഞു