സ്കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി;സദ്യക്കായി തയാറാക്കിയ ഭക്ഷണം നശിപ്പിച്ച് അടുപ്പിൽ മലവിസർജനം നടത്തി; ഓണസദ്യ ഇന്ന് തന്നെ നടത്തുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത്

single-img
9 September 2016

405568931സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്‌കൂളില്‍ ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയുമായിരുന്നു. കിണര്‍ മലിനമാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഭക്ഷണം തയാറാക്കിയ ശേഷം മാതാപിതാക്കളും അധ്യാപകരും മടങ്ങിയ ശേഷമാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്്ടായത്. മുറി കുത്തിത്തുറന്നാണ് ഭക്ഷണസാധനങ്ങൾ നശിപ്പിച്ചത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ എൻ പ്രശാന്ത് അറിയിച്ചു. കുട്ടികളുടെ ഓണാഘോഷം തടസപ്പെടാതിരിക്കാൻ സദ്യ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.