ആരാധനാലയങ്ങളിൽ മുട്ട കാണിക്കുന്നതിലൂടെ മതവികാരം വ്രണപ്പെട്ടു;പോക്കിമോൻ ഗോ കോടതി കയറുന്നു

single-img
8 September 2016

pokemon-go

അഹമ്മദാബാദ് : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുക്ക് പ്രിയപ്പെട്ടതായ് മാറിയ ഗെയിം ആണ് ലൊക്കോഷന്‍ ബെയ്‌സ്ഡ് ഒഗ്മെന്റഡ് റിയാലിറ്റി ഗെയിം ‘പോക്കിമോന്‍ ഗോ’.പോക്കിമോൻ ഗെയിം കളിച്ച് പരിസരബോധം നഷ്‌ടപ്പെട്ട അപകടങ്ങളിൽപ്പെടുന്നവരുടെ വാർത്തകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പോക്കിമോൻ നിർമാതാക്കൾക്കെതിരെ കോടതി നോട്ടീസ് അയച്ചിരിക്കുന്നെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്.
പോക്കിമോൻ ഗോ മതവികാരം വ്രണപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് ഗുജറാത്ത് ഹൈക്കോടതി ഇതിന്‍റെ നിർമാതാക്കൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഹിന്ദു ആരാധനാലയങ്ങളിൽ മുട്ട കാണിക്കുന്നതിലൂടെ മതവികാരം വ്രണപ്പെടുമെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് അമേരിക്കൻ ആസ്ഥാനമായ പോക്കിമോൻ നിർമാതാക്കൾക്കെതിരെ നോട്ടീസയക്കാൻ ഗുജറാത്ത് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണപദാര്‍ത്ഥമായാണ് മുട്ടയെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഹിന്ദു-ജൈന ആരാധനാലയങ്ങളില്‍ മുട്ട കാണിക്കുന്നത് മതനിന്ദയാണെന്ന് ഹര്‍ജിയില്‍ പരാതിക്കാര്‍ പറയുന്നു.
ചീഫ് ജസ്റ്റീസ് ആര്‍ സുഭാഷ് റെഡ്ഡിയും ജസ്റ്റീസ് വിപുല്‍ പഞ്ചോളിയും അടങ്ങുന്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഹര്‍ജി ചൊവ്വാഴ്ച്ച പരിഗണിക്കും.

സാങ്കേതിക ലോകത്ത് നിന്നും വെര്‍ച്ച്വല്‍ റിയാലിറ്റിയിലേക്ക് എല്ലാവരേയും കൂട്ടിക്കൊണ്ടുവരുന്ന ഒരു ഗെയിം ആണ് പോക്കിമോന്‍ ഗോ. ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന നൂതന ആശയത്തിലും ജിപിഎസ്സിന്റെ സഹായത്തിലുമാണ് പോക്കിമോന്‍ ഗെയിമിന്റെ പ്രവര്‍ത്തനം. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെ കാണുന്ന സ്ഥലങ്ങളില്‍ ഗെയിം നടക്കുന്നതായി നമ്മുടെ ഫോണ്‍ സ്‌ക്രീന്‍ കാണിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ.
പലപ്പോഴും കിലോമീറ്ററുകളോളം നടന്ന്, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും മാളുകളിലും ആരാധനായങ്ങളിൽ നിന്നും റോഡിൽ നിന്നുപോലും പോക്കിമോനെ പിടിച്ച് തൊട്ടടുത്തുള്ള യുദ്ധഭൂമി യിൽ ഇറക്കിവിടാൻ പ്രായഭേദമന്യേ ആളുകൾ മത്സരിക്കുകയാണ്. എന്നാൽ പോക്കിമോനെ തേടി നടന്ന് അപകടത്തിൽ പെടുന്നവരും നിരവധിയാണ്.