കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപെട്ട ആഹാരം എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നറിയാമോ?മുതിർന്നവരുടെ പ്രവർത്തികൾ കുഞ്ഞുങ്ങളുടെ ആഹാര ഇഷ്ടങ്ങളെ സ്വാധീനിക്കുമെന്ന് പഠനം

single-img
7 September 2016

freebies02കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപെട്ട ആഹാരങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെ കുറിച്ച് ന്യൂയോര്‍ക്കില്‍ പഠനം നടത്തി.ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രോഫെസര്‍ ആയ കാതെറിന്‍ കിന്‍സ്ലെറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.പഠനറത്തിൽ നിന്ന് എത്തിച്ചേർന്ന നിഗമനങ്ങളെക്കുറിച്ചറിയാം

1 ) കുഞ്ഞുങ്ങള്‍ തനിക്കു ചുറ്റും ആരൊക്കെ എന്തൊക്കെ കഴിക്കും എന്നതിനെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കും

2 ) കുഞ്ഞുങ്ങള്‍ സാംസ്കാരിക ഗ്രൂപുകളെ കുറിച്ച് സൂക്ഷ്മബോധം ഉള്ളവരായിരിക്കും. മറ്റുള്ളവര്‍ ആഹാരം കഴിക്കുനത് കാണുന്ന കുഞ്ഞുങ്ങള്‍ ആഹാരം എങ്ങനെ കഴിക്കും എന്ന് പഠിക്കുകയല്ല മറിച്ചു ആരു ആരോടൊപ്പം ഇരുന്നു എന്ത് കഴിക്കുന്നു എന്ന് കൂടിയാണ്.

3 ) അസാധാരണമായ പ്രവര്‍ത്തികളും പ്രതീക്ഷക്കുമപ്പുറം നടക്കുന്ന കാര്യങ്ങളും കുഞ്ഞുങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

4 ) ഒരു വ്യക്തി വളരെ വെറുപ്പോടുകൂടി ആഹാരം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ കണ്ടാല്‍ അതെ അഹാരസാധനം മറ്റുള്ളവര്‍ക്കും വെറുപ്പുളവാക്കുമെന്നു അവര്‍ ചിന്തിക്കുന്നു

5) ഒരേ ഭാഷ സംസാരിക്കുന്ന രണ്ടുപേര്‍ സുഹൃത്തുക്കളെ പോലെ ഒരു വീഡിയോയില്‍ കണ്ടാല്‍ കുഞ്ഞുങ്ങള്‍ ധരിക്കുന്നത് അവര്‍ കഴിക്കുന്ന ആഹാരവും ഒന്ന് തന്നെയായിരിക്കുമെന്നാണ്.

6) വ്യത്യസ്ത ഭാഷ സംസാരിക്കുന്ന രണ്ടുപേരെ കണ്ടാല്‍ കുഞ്ഞുങ്ങള്‍ വിചാരിക്കുനത് അവര്‍ കഴിക്കുന്ന ആഹാരവും വ്യത്യസ്തമാണ് എന്നാണ്.

7) കുടുംബാഗംങ്ങള്‍ കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ള ആഹാരം കഴിക്കുന്നത് കണ്ടാല്‍ കുഞ്ഞുങ്ങളും സ്വാഭാവികമായും അതിലേയ്ക്ക് അകര്‍ഷിക്കപ്പെടുന്നു