ഇന്ത്യയിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് കൊല്ലത്ത്; 2015ൽ കൊല്ലം നഗരത്തിൽ റിപോർട്ട് ചെയ്തത് 13,257 കേസുകൾ

single-img
7 September 2016

kollam2015ൽ കൊല്ലം നഗരത്തിൽ 13,257 കേസുകൾ റജിസ്റ്റർ ചെയ്തെന്നാണ് ക്രൈംറെക്കോർഡ്സ്ബ്യൂറോയുടെ റിപ്പോർട്ട്.രാജ്യത്തെ ആകെ കേസുകളുടെ രണ്ട് ശതമാനം കൊല്ലത്താണു റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. പൊതുജനത്തിന്റെ പരാതിയിൽ പൊലീസ് ഫലപ്രദമായി ഇടപെടുന്നത് കൊണ്ടാണു കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ ഡോ.എസ്.സതീഷ്‌ ബിനോ പറഞ്ഞു.

കൂടുതല്‍ വാഹന അപകടങ്ങള്‍ നടന്ന റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളുടെപട്ടികയിലും കൊല്ലം ഉണ്ട്. ഭര്‍തൃപീഡനവും, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും എല്ലാം കൊല്ലം ജില്ലയില്‍ കൂടുതലാണ്. ഇതിൽ ഫലപ്രദമായ നടപടിയുണ്ടാകുമെന്ന് കമ്മിഷണർ പറയുന്നു. ജില്ലയില്‍ അനേകം ബോധവല്‍കരണ പരുപാടികള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നടത്തുന്നുണ്ട്. ഇതിനായി ജനമൈത്രി പോലിസ് പോലെ ഉള്ളവരുടെ സഹായം തേടും.
അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതും ഇതിനൊരു കാരണമായി ചൂണ്ടി കാണിക്കുന്നു.