ഇടുക്കിയില്‍ വൻ കഞ്ചാവ് വേട്ട : 1110 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു,ഓണവിപണി ലക്ഷ്യമിട്ടായിരുന്നു വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കഞ്ചാവ് കൃഷി

single-img
7 September 2016

Marijuana-1 (1)

ഇടുക്കി: ഇടുക്കിയില്‍ പൂപ്പാറയ്ക്ക് സമീപം സ്വകാര്യ പുരയിടത്തില്‍ നിന്ന് കഞ്ചാവ് ചെടികളും ചാരായ നിര്‍മാണത്തിനായി തയ്യാറാക്കിയിരുന്ന കോടയും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍ രാജകുമാരി സ്വദേശി ബിജു അറസ്റ്റിലായി. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ബിജു ശ്രമിച്ചിരുന്നു. നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് കുന്നിന്‍ മുകളിലെ കഞ്ചാവ് കൃഷി കണ്ടെത്തിയത്.
പത്ത് സെന്റീമീറ്റര്‍ ഉയരമുള്ള ആയിരത്തോളം കഞ്ചാവ് ചെടികള്‍ ബിജു നാട്ടുവലര്‍ത്തിയിരുന്നു. രണ്ടാഴ്ചത്തെ വളര്‍ച്ചയുള്ള ചെടികള്‍ ആണ് ഇതില്‍ എല്ലാം. ഓണവിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ ചാരായ നിര്‍മാണത്തിനായി ആവശ്യമുള്ള 200 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കമ്പംമേട്ടില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് കൃഷി കണ്ടെത്തിയിരുന്നു.
അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയതോടെ തമിഴ്നാട്ടില്‍ നിന്നുമുള്ള ലഹരി കടത്ത് സങ്കീർണമാണ് ഇതേ സമയം കുമളിക്ക് സമീപം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ നായാട്ട് സംഘത്തിലെ അംഗം എക്സൈസിന്റെ പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാൻകൊമ്പും നാടൻ തോക്കിലെ തിരകളും പിടിച്ചെടുത്തു.
നെടുംതൊട്ടിയിൽ പുളിക്കപ്പറമ്പിൽ മുരളിയുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ സി.കെ. സുനിൽരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. ഈ പരിശോധനയിലാണ് അലമാരക്കുള്ളിൽ ഒളിപ്പിച്ച നാടൻ തോക്കിലുപയോഗിക്കുന്ന 140 തിരകൾ കണ്ടെത്തിയത്. നായ്യട്ടിനുപയോഗിക്കുന്ന തോക്ക് പരിശോധനയില്‍ കണ്ടെത്താനായില്ല. ഇടുക്കിയിലെ ലഹരി ഉപയോഗം കൂടി വരികയാണ്. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് എക്സൈസിന്റെ കർശനനടപടികൾ.