ബലിപെരുന്നാളിന് ഒമാനില്‍ ഒമ്പതുദിവസം അവധി

single-img
5 September 2016

Eid celebration at the Sheikh Zayed Grand Mosque in Abu Dhabi. August 8, 2013. Photo by Erik Arazas

ഒമാന്‍ : ബലിപ്പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒൻപത് ദിവസം അവധി ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും 11 മുതല്‍ 15 വരെ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ലാഹ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്ലാഹ് അല്‍ ബക്രി അറിയിച്ചു. സെപ്റ്റംബര്‍ 18 ഞായറാഴ്ചയാണ് ബലിപെരുന്നാളിന് ശേഷം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. എന്നാൽ സ്വകാര്യ മേഖലയിൽ 11,12,13 തിയതികളില്‍ ആയിരിക്കും  അവധി. സ്‌കൂളുകൾ വേനലവധി ബലി പെരുന്നാൾ കഴിയുംവരെ നീട്ടിയിട്ടുണ്ട്. രാജ്യത്തെ സെൻട്രൽ ബാങ്ക് അടക്കമുള്ള ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും അവധിദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഔദ്യോഗികമായി പ്രഖ്യാപിക്കും.അത്യാവശ്യഘട്ടത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ ക്രമീകരണം ഏര്‍പ്പെടുത്താമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചു. ഇതിന് മതിയായ ആനുകൂല്യം നല്‍കണം. പ്രതിവാര ഓഫ് ദിനം അവധി ദിനങ്ങളില്‍ വരുന്നവര്‍ക്കും മതിയായ ആനുകൂല്യങ്ങള്‍ നല്‍കിയിരിക്കണമെന്നും മന്ത്രി അറിയിച്ചു.