രണ്ട് യുവതികള്‍ക്കൊപ്പം ആം ആദ്മി മന്ത്രി കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ പുറത്ത്;മന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി

single-img
1 September 2016

aap1-22_647_090116083212

അശ്ലീല സിഡി പുറത്തുവന്നതോടെ ലൈംഗികാപവാദ വിവാദത്തില്‍പെട്ട മന്ത്രിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെയാണ് പുറത്താക്കിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എഎപി നേതാക്കളുടെ പൊതുജീവിതം സംശുദ്ധമായിരിക്കണം. സന്ദീപ് കുമാറിനെതിരായ സിഡിയിലെ തെളിവുകൾ നാണക്കേടുണ്ടാക്കുന്നതാണ്. ഇത്തരക്കാരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും കെജ്‍‍രിവാൾ ട്വിറ്ററിൽ കുറിച്ചു.

മന്ത്രി സന്ദീപ് കുമാര്‍ രണ്ട് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളും അശ്ലീല ചിത്രങ്ങളും അടങ്ങിയ സിഡി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയെ പുറത്താക്കിയതായി കെജ്രിവാള്‍ അറിയിച്ചത്.

19 മാസത്തിനുള്ളിൽ പുറത്താക്കുന്ന മൂന്നാമത്തെ എഎപി മന്ത്രിയാണ് സന്ദീപ് കുമാർ. നേരത്തെ വ്യാജ ബിരുദകേസിൽ അറസ്റ്റിലായ ജിതേന്ദ്രസിംഗ് തോമർ, കൈക്കൂലി വാങ്ങിയതിന് ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാൻ എന്നിവരെ പുറത്താക്കിയിരുന്നു.