‘ഗുരുവിന് ജാതിയില്ല, നമുക്ക് ജാതിയുണ്ട്;ഈഴവ സമുദായത്തിലെ കുലംകുത്തിയാണ് വിഎസ് അച്യുതാനന്ദന്‍: വെളളാപ്പള്ളി

single-img
1 September 2016

image (6)

വിഎസ് അച്യുതാനന്ദനേയും വി എം സുധീരനേയും രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനുമാണ്. രണ്ടുപേരും സമുദായത്തിലെ കുലംകുത്തികളുമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.കട്ടപ്പനയില്‍ നടന്ന എസ്‌എന്‍ഡിപി യോഗത്തിന്റെ പരിപാടിയിലാണ് കുലംകുത്തി എന്നുവിശേഷിപ്പിച്ച്‌ വെള്ളാപ്പള്ളി എത്തിയത്.

അച്യുതാനന്ദനുമായി 1963 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്റെ കൈയില്‍ വരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
കേസിന്റെ പേരില്‍ എനിക്ക് ഒരു ചുക്കും വരാനില്ല. ലീഗ്, എന്‍.എസ്.എസ്, കത്തോലിക്കര്‍ എല്ലാവരും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ല. ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ജാതിയുണ്ട്. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞു