എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ മോഷ്ടിച്ച നാലു പേർ പോലീസ് പിടിയിൽ

single-img
1 September 2016

14206054_1145484535517324_728599949647602298_o-680x365
എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച നാലു പേരെ അസം പോലീസ് പിടികൂടി. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷിൻ എസ്ബിഐയുടെ ഗുവാഹത്തിയിലെ ബിനോവാനഗര്‍ ബ്രാഞ്ചില്‍നിന്നാണ് ഇവർ തട്ടിയെടുത്തത്.

സാഹബ് അലി, സൈഫുള്‍ റഹ്മാന്‍, മെയ്‌നുള്‍ ഹേഗ്, സാദം ഹുസൈന്‍ എന്നിവരാണ് പിടിയിലായത്. അബന്ധം പിണഞ്ഞതറിയാതെ കാറില്‍ രക്ഷപെടുന്നതിനിടെ പൊലീസ് നാലു പേരേയും പിടികൂടുകയായിരുന്നു.