തന്റെ ഗ്രാമത്തിന് ഗതാഗത സൗകര്യം ഉണ്ടാക്കിക്കൊടുക്കാനായി 22 വർഷങ്ങൾ കൊണ്ട് ഒറ്റയ്ക്ക് ഒരു മല വെട്ടി റോഡുണ്ടാക്കിയ ദശരഥ് മാഞ്ജിയ്ക്ക് കേന്ദ്രസർക്കാരിന്റെ ആദരം; മാഞ്ജിയുടെ ഗ്രാമത്തിലേയ്ക്ക് ട്രെയിനെത്തുന്നു.

single-img
1 September 2016

collage_650x350_05101609563622 വര്‍ഷം നീണ്ടു നിന്ന ദൗത്യത്തിലൂടെ ഒറ്റയ്ക്ക് ഒരു ഗ്രാമത്തിനായി ഒരു മല വെട്ടി റോഡുണ്ടാക്കിയ ദശരഥ് മാഞ്ജിയ്ക്ക് കേന്ദ്രസർക്കാരിന്റെ ആദരം.മാഞ്ജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ട്രെയിൻ എത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ബിഹാറിലെ ഗെലോർ ഗ്രാമത്തിൽ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നിർദേശം നല്കിയതായാണ് റിപ്പോർട്ട്. ഗയയിലെ മറ്റു ഗ്രാമങ്ങളും നഗരങ്ങളുമായി ഗെലോറിനെ റോഡുമാർഗം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇവിടെനിന്നും ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ എട്ടു കിലോമീറ്റർ അകലെയുള്ള ജെതിയാൻ ആണ്. ഗെലോറിലെ പുതിയ റെയിൽവേ സ്റ്റേഷന് മാഞ്ജിയുടെ പേരു നല്കാനും പദ്ധതിയുണ്ട്. മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം രണ്ടു ദിവസത്തിനുള്ളിൽ വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ നല്കാമെന്ന് മന്ത്രി അറിയിച്ചു.
വയലിൽ ജോലിചെയ്തുകൊണ്ടിരുന്ന ഭർത്താവിന് വെള്ളവുമായി മലയിറങ്ങി വരികയായിരുന്ന മാഞ്ജിയുടെ ഭാര്യ ഫൽഗുണി ദേവി കാൽതെറ്റിവീഴുകയും 70 കിലോമീറ്റര്‍ പിന്നിട്ട് ഡോക്ടറുടെ അടുത്ത് ഭാര്യയെ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയും ചെയ്തു.. മെഡിക്കല്‍ സേവനം വൈകിയതായിരുന്നു മരണ കാരണം.

തന്‍റെ പ്രാണേശ്വരിക്കുണ്ടായ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാവരുതെന്നു മാത്രമായി മാഞ്ചിയുടെ പിന്നീടുള്ള ചിന്ത. ഒട്ടും അമാന്തിച്ചില്ല. ഒരു ഉളിയും ചുറ്റികയും മാത്രമെടുത്ത് ഒറ്റയ്ക്ക് മാഞ്ചി ആ പര്‍വതത്തെ നേരിട്ടു. മാഞ്ചിക്ക് ഭ്രാന്താണെന്ന് പറഞ്ഞ് നാട്ടുകാര്‍ പരിഹസിച്ചു. എന്നാല്‍ പര്‍വതത്തേക്കാള്‍ വലിയ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അയാള്‍ ലക്ഷ്യം കണ്ടു. പര്‍വതത്തിനു കുറുകെ വകഞ്ഞെടുത്ത പാതയിലൂടെ രണ്ട് ഗ്രാമങ്ങള്‍ക്കിടയിലെ അന്തരം 80 കിലോമീറ്ററില്‍ നിന്ന് വെറും രണ്ട് കിലോമീറ്ററായി കുറഞ്ഞു.

22 വര്‍ഷം നീണ്ടു നിന്നതായിരുന്നു മാഞ്ചിയുടെ ദൗത്യം. ആദ്യമൊക്കെ നാട്ടുകാര്‍ അകന്നു നിന്നെങ്കിലും പിന്നീട് ഭക്ഷണവും പണിയായുധങ്ങളും നല്‍കി സഹായിച്ചതും അവര്‍ തന്നെ ആയിരുന്നു.മാഞ്ജി– പർവതമനുഷ്യൻ എന്ന പേരിൽ കേതൻ മേത്ത ഒരുക്കിയ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. 2007ലാണ് മാഞ്ജി മരണമടഞ്ഞത്. മരിക്കുന്നതിനു മുമ്പ് തന്റെ ഗ്രാമത്തിൽ റെയിൽവേ പാത എത്തുന്ന സ്വപ്നം അദ്ദേഹം പങ്കുവച്ചിരുന്നു.

70 കിലോമീറ്റര്‍ പിന്നിട്ട് ഡോക്ടറുടെ അടുത്ത് ഭാര്യയെ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മെഡിക്കല്‍ സേവനം വൈകിയതായിരുന്നു മരണ കാരണം.