ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ‘ഫീല്‍ ദ ജയില്‍’ പദ്ധതി;500 രൂപ കൊടുത്താല്‍ ഒരു ദിവസം ജയിൽവാസം

single-img
1 September 2016

o-JAIL-facebook

തെലങ്കാന സംസ്ഥാനത്തെ സംഗറെഡ്ഡി ജയിലിലാണ് പണം മുടക്കി തടവുശിക്ഷ അനുഭവിക്കാന്‍ അവസരമൊരുക്കി.കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്.ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്.

ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796-ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്‌. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.
സഞ്ചാരികൾക്ക് ഖാദി കൊണ്ടുള്ള ജയില്‍ യൂണിഫോം, സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് , സോപ്പ്, ബെഡ്ഡ് തുടങ്ങിയവ നല്‍കും. ജയില്‍ മാനുവല്‍ അനുസരിച്ചുള്ള ഭക്ഷണമാകും ലഭിക്കുക. തടവുപുള്ളികള്‍ തടവറ സ്വയം വൃത്തിയാക്കണം. എന്നാല്‍ ജയിലില്‍ മരങ്ങള്‍ നടാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ‘ഫീല്‍ ദ ജെയില്‍’ എന്ന പേരില്‍ 500 രൂപ മുടക്കി 24 മണിക്കൂര്‍ തടവില്‍ കിടക്കാന്‍ അവസരമൊരുക്കിയിട്ടുള്ളത്.