ഇന്ത്യന്‍ ടെലിവിഷൻ ചാനലുകള്‍ പാകിസ്താനില്‍ നിരോധിച്ചു; ബലൂചി ഭാഷയില്‍ ആകാശവാണി പ്രക്ഷേപണം ആരംഭിയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണു നിരോധനം വന്നത്

single-img
1 September 2016

hindi-news-channel-563a7a25d2371

ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പേമ്ര) നിരോധിച്ചു. പാകിസ്താനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് നിരോധനം വന്നതായും നിയമലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ പാക് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി (പിടിഎ), ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, മറ്റു രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെ നടപടികള്‍ ആരംഭിച്ചതായും പേമ്ര വ്യക്തമാക്കി.

ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ പ്രേക്ഷണമാരംഭിക്കാൻ തീരുമാനിച്ചിരുന്നു.ഇതു സംബന്ധിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് നല്‍കി. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണു ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ആകാശവാണി പ്രേക്ഷണമാരംഭിക്കുന്നത്.