‘മന്‍ കി ബാത്ത്’ മാതൃകയിൽ റേഡിയോയിലൂടെ മുഖ്യമന്ത്രി;സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം

single-img
1 September 2016

pinarayi-smile

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചു നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നൂറു ദിവസം സര്‍ക്കാറിന് നല്‍കിയ പിന്തുണ മുന്നോട്ടും ഉണ്ടാകണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചു. മുന്നോട്ടും അതിനുവേണ്ടി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നൂറുദിനത്തില്‍ ‘മാന്‍ കി ബാത്ത്’ മാതൃകയില്‍ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടുവരുന്നു. ഈ മഹാവിപത്തിനെ കേരളത്തില്‍ നിന്ന് പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം ചേരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവയ്ക്കായുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. ഇതിന്റെ മാറ്റം സംസ്ഥാനത്ത് കണ്ടുതുടങ്ങിയെന്നും വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു