ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു:ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു

single-img
31 August 2016

air-pti-lആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു.ഇതു സംബന്ധിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് നല്‍കി. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണു ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ആകാശവാണി സംപ്രേക്ഷണമാരംഭിക്കുന്നത്.

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെ പിന്തുണച്ച മോഡി, ബലൂചിസ്താനിലെയും ഗില്‍ഗിത്തിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ തനിക്ക് നന്ദി അറിയിച്ചെന്നും തന്നെ അംഗീകരിച്ചെന്നും പറഞ്ഞിരുന്നു.

പാകിസ്താന്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തിയതിന് മറുപടിയെന്നോണമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനു ശബ്ദമുയര്‍ത്തിയ നരേന്ദ്രമോദിയെ നന്ദി അറിയിക്കുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടനയിലെ ബലൂചിസ്ഥാന്‍ പ്രതിനിധി മെഹ്രന്‍ മാറി പറഞ്ഞത്.