സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി;അംഗൻവാടി ജീവനക്കാരുടെ ഉത്സവബത്ത 1,000 രൂപയിൽ നിന്ന് 1,100 രൂപയായും വർധിപ്പിച്ചു.

single-img
31 August 2016

govt.-employees

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 21,000 രൂപ വരെ ശമ്പളമുളളവര്‍ക്ക് ബോണസ് ലഭിക്കും. നേരത്തെ ബോണസ് പരിധി 18,000 രൂപയായിരുന്നു. അതേസമയം ബോണസ് തുകയിലും ഉത്സവബത്തയിലും മാറ്റം വരുത്തിയിട്ടില്ല. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

അംഗന്‍വാടി ജീവനക്കാരുടെ ഉത്സവബത്ത 1,000 രൂപയില്‍ നിന്ന് 1,100 രൂപയായി വര്‍ധിപ്പിച്ചു. 48 സര്‍ക്കാര്‍ സീനിയര്‍ പ്ലീഡര്‍മാരെ നിയമിക്കാനും ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.