കോഴി നികുതി വെട്ടിപ്പില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കി:കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

single-img
31 August 2016

k_m_mani_budget_2014കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ എഫ്‌ഐആര്‍. കോഴി നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. പുനരന്വേഷണം നടക്കുന്ന ബാര്‍കോഴ കേസിലും കെ.എം മാണി പ്രതിയാണ്.