തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങൾ അഴിയെണ്ണും: ഉപഭോക്താവിനെ താരങ്ങൾ തെറ്റിദ്ധരിപ്പിച്ചാൽ അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും

single-img
31 August 2016

add

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങൾക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും ലഭിക്കാവുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രം നീക്കം. ഉപഭോക്ത് സംരക്ഷണ നിയമത്തിന്റെ ഡ്രാഫ്റ്റിലാണു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങൾക്ക് ശിക്ഷ നൽകാനുള്ള നിര്‍ദേശം മുന്നോട്ട് വന്നത്.30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്ക് തടവും പിഴയും നല്‍കുന്ന കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും യോജിപ്പാണ് ഉള്ളത്. കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും ഈ നിര്‍ദേശം അംഗീകരിച്ചിരിട്ടുണ്ട്.