പിറന്നാൾ ദിനത്തിൽ ബിജെപി നേതാവ് ഭാര്യക്ക് നൽകിയത് അഞ്ചരക്കോടിയുടെ കാവി ലംബോര്‍ഗിനി:അരമണിക്കൂറത്തെ ആഘോഷത്തിനിടെ ലംബോര്‍ഗിനി ഓട്ടോയിലിടിച്ചു തകര്‍ന്നു.

single-img
31 August 2016

14171943_591848364357203_874779183_nബിജെപി നേതാവ് പിറന്നാൾ ദിനത്തിൽ ഭാര്യക്ക് നൽകിയത് അഞ്ചരക്കോടി വിലയുള്ള ലംബോര്‍ഗിനി.ബിജെപി എംഎല്‍എ ആയ നരേന്ദ്ര മേഹ്ത്ത് ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ലംബോര്‍ഗിനി നൽകിയത്.മൂന്ന് സെക്കറ്റുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്നതായിരുന്നു കാർ.പക്ഷേ നേതാവിന്റെ ഭാര്യയുടെ ഡ്രൈവിങ്ങ് ആഘോഷം അധികം നീണ്ട് നിന്നില്ല.അരമണിക്കൂറിനുള്ളിൽ നേതാവിന്റെ ഭാര്യ ലംബോര്‍ഗിനി ഒരു ഓട്ടോയിൽ കൊണ്ടിടിച്ചു.

കാറിന് സാരമായ തകരാറുകളൊന്നുമില്ലെന്ന് മെഹ്ത്ത പറഞ്ഞു.മുംബൈയിലെ നിരത്തുകളില്‍ നിരവധി അപകടങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ തന്റെ വാഹനം അപകടത്തില്‍പ്പെട്ടത് വാര്‍ത്തയാകുന്നുവെന്ന് മേഹ്ത്ത പ്രതികരിച്ചു. ചെറിയൊരു അപകടമാണ് നടന്നതെന്നും ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കി വിട്ടതായും മെഹ്ത്ത പറഞ്ഞു.