വാട്ട്‌സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം;വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് നമ്പര്‍ കൈമാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

single-img
31 August 2016

facebook-whatsapp.jpg.pagespeed.ce.cmK_FcMGk7വാട്സ് ആപ്പിന്‍റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. വാട്സ് ആപ്പ് ഉപയോക്താക്കളുടെ ഫോൺനമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ ഫെയ്സ്ബുക്കിന് കൈമാറുന്നതിനെതിരെയാണ് ഹർജി. വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് കോർപ്പറേഷൻ, ഫെയ്സ്ബുക്ക് ഇന്ത്യ ഓൺലൈൻ ലിമിറ്റഡ് എന്നിവയുടെ നയംമാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാതൃകമ്പനിയായ ഫേസ്ബുക്കിനു കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് കര്‍മന്യസിങ് സരീന്‍, ശ്രേയ സേഥി എന്നിവരുടെ ഹര്‍ജി.

2012 ജൂലൈ ഏഴിനുശേഷം ഇതാദ്യമായാണ് വാട്ട്‌സ്ആപ്പ് സ്വകാര്യതാനയത്തില്‍ മാറ്റം വരുത്തുന്നത്. വാട്‌സ് ആപ്പിലെയും ഫെയ്‌സ്ബുക്കിലെയും ഉപയോക്താക്കളുടെ വിവരങ്ങളും ഫോൺനൻപരുകളും ഫേസ്ബുക്ക് സമാഹരിക്കും. തുടര്‍ന്ന്പരസ്യങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കാനാണ് സ്വകാര്യതാനയ വ്യതിയാനത്തിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വെയ്ക്കുന്നത്.