സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരുമായി കൈകോർത്ത് പ്രവർത്തിച്ചവരാണു ആര്‍എസ്എസ്,മതവും ജാതിയുമെല്ലാം വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണം:രമ്യ

single-img
31 August 2016

05-1375678551-ramya-election-01

ആര്‍എസ്എസിനെതിരേ രൂക്ഷ വിമർശനവുമായി നടിയും കോൺഗ്രസ് നേതാവുമായ രമ്യ.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കു വഹിക്കാത്തവരാണ് ആര്‍എസ്എസ്.ബ്രിട്ടീഷുകാരുമായി കൈകോര്‍ത്ത് പിടിച്ച് മുന്നോട്ട് പോകാനാണ് ഇവര്‍ ശ്രമിച്ചതെന്നും രമ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നതെന്നും എന്‍എസ്‌യുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രമ്യ പറഞ്ഞു.

” എന്റെ രാജ്യസ്‌നേഹത്തില്‍ സംശയിക്കുന്നവര്‍ സംശയിക്കട്ടെ. എനിക്കതില്‍ ഒന്നും ചെയ്യാനില്ല. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ടവരാണ് രാജ്യത്തുള്ളത്. രാജ്യത്തെ ഐക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നു തന്നെയുണ്ടാകണം. എല്ലാവരോടും സ്‌നേഹം പ്രകടിപ്പിക്കുന്നതു പോലെ രാജ്യത്തോടും സ്‌നേഹം പ്രകടിപ്പിക്കേണ്ടതാണ്”. രമ്യ പറഞ്ഞു.
മതവും ജാതിയുമെല്ലാം വിവിധമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണമെന്നും രമ്യ പറഞ്ഞു.

പാക്കിസ്ഥാന്‍ നരകമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ ദിവസം രമ്യയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യസ്‌നേഹികളെ അപമാനിച്ചു എന്നു കാണിച്ചാണ് രമ്യയ്ക്ക് എതിരെ കര്‍ണാടകയിലെ അഭിഭാഷകനായ വിത്തല്‍ ഗൗഡ ഹര്‍ജി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയില്ലെന്ന് രമ്യ വ്യക്തമാക്കിയിരുന്നു.