ഓര്‍ഡിനന്‍സില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാര ഉപയോഗം;കേന്ദ്ര മന്ത്രിസഭ പാസാക്കാത്ത ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി

single-img
31 August 2016

mukherjee-759

കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തേടാതെ ഓർഡിനൻസ് സമർപ്പിച്ചതിൽ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അതൃപ്തി. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയതിനുശേഷമേ ഓർഡിനൻസ് ഓർഡിനൻസ് രാഷട്രപതിയുടെ മുന്നിലേക്ക് ഹാജരാക്കാവൂ. ഒരിക്കലും ആവർത്തിക്കരുതെന്ന് രാഷട്രപതി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയതയാണ് റിപ്പോർട്ട്.

പൊതുജനങ്ങളുടെ താല്‍പര്യമോര്‍ത്ത് മാത്രം ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കുന്നു, ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് പ്രണബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ഇല്ലാതെ ഇനി ഒരു ഓര്‍ഡിനന്‍സും രാഷ്ട്രപതിക്ക് മുന്നില്‍ സമര്‍പ്പിക്കരുതെന്ന് പ്രണബ് മുഖര്‍ജി താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ മോഡി സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതി തേടിയത്. കേന്ദ്രമന്ത്രി സഭയുടെ അനുമതിക്ക് ശേഷമാണ് സാധാരണ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് മുന്നിലെത്തുക. ഇത് മറികടന്ന് 12ാം റൂള്‍ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ഓര്‍ഡിനന്‍സ് അനുമതിക്കായി സമര്‍പ്പിച്ചത്.

യുദ്ധസമയത്ത് ഇന്ത്യയിൽനിന്നും ചൈനയിലേക്കും പാകിസ്ഥാനിലേക്കും കുടിയേറി പാർത്തവരുടെ സ്വത്തുവകകളുടെ പിൻതുടർച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമമാണ് എനിമി പ്രോപ്പർട്ടി ആക്ട്. ഓർഡിനൻസിന്‍റെ കാലാവധി അവസാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ വേഗത്തിലുള്ള നടപടി.