ആശുപത്രി ചികിത്സ നിഷേധിച്ചു;അച്ഛന്‍റെ തോളിൽ കിടന്ന് പന്ത്രണ്ട് വയസുകാരൻ മരിച്ചു

single-img
30 August 2016

351374_38393578ഉത്തർപ്രദേശിലെ കാൺപൂരിൽ ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അച്ഛന്‍റെ തോളിൽ കിടന്ന് 12കാരൻ മരിച്ചു.കടുത്ത പനിയെ തുടർന്നാണ് അൻഷ് എന്ന പന്ത്രണ്ട്കാരനെ ഇവിടത്തെ സർക്കാർ ആശുപത്രിയായ ലാല ലജപത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


എന്നാൽ ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗം കുട്ടിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. കുട്ടിയെ കുട്ടികൾക്കായുള്ള ആശുപത്രിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയായിരുന്നു. പല തവണ മകനെ അഡ്മിറ്റ് ചെയ്യാൻ ഡോക്റ്റർമാരോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ 30 മിനിറ്റ് കഴിഞ്ഞാണ് കുട്ടികൾക്കായുള്ള ആശുപത്രിയിലേക്ക് കൊണ്ടടുപോകാൻ ഡോക്റ്റർമാർ നിർദേശിച്ചതെെന്നും സുനിൽ പറഞ്ഞു. ഇതിനായി ആംബുലൻസും വിട്ടു നൽകിയില്ല.

തുടർന്നാണ് കുട്ടിയെ തോളിൽ എടുത്ത് പിതാവ് സുനിൽ കുമാർ കുട്ടികൾക്കായുള്ള ആശുപത്രിയിലേക്ക് ഓടിയത്. ഇവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മകന്‍റെ മൃതദേഹവും തോളിൽ ചുമന്ന് തന്നെയാണ് സുനിൽ വീട്ടിലേക്ക് മടങ്ങിയത്.