ഓടികൊണ്ടിരുന്ന ഓട്ടോയ്‌ക്ക് മുന്നിലേക്ക് തെരുവുനായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ മറിഞ്ഞു; യുവാവിന്റെ വൃക്ക നീക്കം ചെയ്തു

single-img
30 August 2016

14137680_591381141070592_1353353654_n
ഓടികൊണ്ടിരുന്ന ഓട്ടോയ്‌ക്ക് മുന്നിലേക്ക് തെരുവുനായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ മറിഞ്ഞു; യുവാവിന്റെ വൃക്ക നീക്കം ചെയ്തു

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ്ക്കള്‍ ചാടിയതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പിറവം സ്വദേശി ഷൈമോനെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രക്കാരുമായി പോകുമ്പോഴായിരുന്നു സംഭവം. റോഡില്‍ കടിപിടി കൂടുകയായിരുന്ന രണ്ട് നായ്ക്കള്‍ പെട്ടെന്ന് ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടുകയായിരുന്നു. പെട്ട്ന്ന് ബ്രേക്കിട്ടപ്പോഴാണ് ഓട്ടോറിക്ഷ കീഴ്മേല്‍ മറിഞ്ഞ് ഷൈമോന്റെ ശരീരത്തിലേക്ക് വീണത്. ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ വൃക്കം നീക്കം ചെയ്യാതെ മറ്റു വഴികയില്ലായിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്തു.

രണ്ട് സ്ത്രീകളും ഒരു കുട്ടിയും സംഭവ സമയത്ത് ഓട്ടോറിക്ഷയിലുണ്ടായിരുന്നെങ്കിലും ഇവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഷൈമോന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.