ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയ്ക്കില്ലെന്ന് കണ്‍സ്യൂമര്‍ഫെഡ്: പദ്ധതി ഉപേക്ഷിച്ചു

single-img
30 August 2016

liquor-759
സർക്കാർ അനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ചതിനാൽ ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പന പദ്ധതി കണ്‍സ്യൂമര്‍ഫെഡ് ഉപേക്ഷിച്ചു.നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി എം മെഹബൂബ് സ്ഥാനമേറ്റ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുള്ള തീരുമാനം എം മെഹബൂബ് പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ അനുകൂലമല്ലാത്ത നിലപാടാണു കൈക്കൊണ്ടത്.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള ശ്രമം ഏറെ വിവാദമായിരുന്നു .ക്രൈസ്തവ സഭകളും മുസ്ലിം സംഘടനകളും കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തി. വിവിധ സാമൂഹ്യ സംഘടനകളും പൊതുജനങ്ങളും ഓണ്‍ലൈന്‍ മദ്യ വില്‍പനയില്‍ ആശങ്ക അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതിനെ തുടര്‍ന്നാണ് തീരുമാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.