ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം:ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല.

single-img
30 August 2016

14139032_591442841064422_21985313_oക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ലെന്നും കുമ്മനം പറഞ്ഞു.
ആർ.എസ്.എസ് ക്ഷേത്രങ്ങൾ ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചുതരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു. അദ്ദേഹത്തെ താന്‍ വെല്ലുവിളിക്കുകയാണെന്നും ക്ഷേത്രങ്ങളില്‍ ഒരുമിച്ച് റെയ്ഡ് നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ജാതിയില്ലെന്നു പറയുന്നതിൽ ആത്മാർഥതയുണ്ടെങ്കിൽ ജാതി സംവരണത്തിലൂടെ ജയിച്ചു കയറിയ 14 സിപിഎം എംഎൽഎമാരും രാജിവയ്ക്കണമെന്ന് കുമ്മനം പറഞ്ഞു