ഇസ്ലാമിക് സ്റ്റേറ്റിനെ സൗദി അറേബ്യയെന്ന് വിവർത്തനം ചെയ്തു;മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് സൗദിയിൽ സോഷ്യല്‍ മീഡിയ പ്രതിഷേധം

single-img
30 August 2016

bingdelഇസ്ലാമിക് സ്റ്റേറ്റിന്റെ അറബിക്ക് പേരായ ദായേഷിന്റെ പേരു സൗദി അറേബ്യയെന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൈക്രോസോഫ്റ്റിനെതിരേ പ്രതിഷേധം.സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്കളാണ് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്‍ജിന്‍ ബിംഗിന്റെ തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്.

‘#Microsoft_Insults_Saudi’ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ മൈക്രോസോഫ്റ്റ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിനുമായി സൗദി നിവാസികളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധിച്ച് രംഗത്ത് വരുന്നുണ്ട്.


സൗദിയെ ദായേഷ് എന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തിപ്പെട്ടതോടെ തെറ്റുപറ്റിയതില്‍ മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് രംഗത്തെത്തി.