ദാമ്പത്യ പ്രശ്‌നം ചാനലില്‍ പരിപാടിയായി മധ്യവയസ്കന്‍ ആത്മഹത്യ ചെയ്ത സംഭവം;നാല് സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്ന് അവതാരിക ലക്ഷ്മി രാമകൃഷ്ണന്‍

single-img
30 August 2016

article2le-83e84c6344e794d

ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കനെ പിന്‍തുണയ്ക്കുന്നവര്‍ക്കെതിരെ അവതാരിക. നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം കുറച്ചത്.അയാള്‍ക്ക് നിരപരാധിതം തെളിയിക്കുന്നതിന് നിരവധി അവസരമുണ്ടായിരുന്നതായും നാല് സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്ന് ലക്ഷ്മി പറയുന്നു.ആത്മഹത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ബാലപീഡനം എന്ന വലിയ തെറ്റാണെന്നും ലക്ഷ്മി കുറിക്കുന്നു.

വിഷയം എടുത്തതില്‍ തനിക്കൊ ചാനലിനോ പ്രത്യേക താത്പര്യമില്ലായിരുന്നെന്നും, നാളെ തനിക്കെന്തെകിലും സംഭവിച്ചാലും ചാനലിനെ കുറ്റം പറയുമോ എന്നും ലക്ഷ്മി കുറിച്ചു.
സീ ടിവിയുടെ തമിഴ് ചാനലിലാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപ് ചിത്രമായ ചക്കരമുത്തിലൂടെ മലയാള സിനിമയിലെത്തിയ ലക്ഷ്മി തമിഴ് ചാനലുകളിലെ ജനപ്രിയ അവതാരക കൂടിയാണ്.

സീ തമിഴ് സംപ്രേഷണം ചെയ്യുന്ന ‘ സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയില്‍ ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന അസ്വാരസ്യങ്ങളും അവിഹിത ബന്ധങ്ങളുമാണ് മിക്കവാറും ചര്‍ച്ചയാവുന്നത്. കുടുംബത്തിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിച്ച് അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് നാഗപ്പന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചാനലിന്റെ റേറ്റിംഗ് കൂടാനായി മറ്റുള്ളവരുടെ ജീവിതം വിലപേശുകയാണ് ഇത്തരം പരിപാടിയിലൂടെ ചെയ്യുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാനമായ പരിപാടികള്‍ മലയാളം ചാനലുകളിലും സംപ്രേഷണം ചെയ്യുന്നുണ്ട്.